
പെരുമ്പാവൂർ ● പൗരസ്ത്യ സുവിശേഷ സമാജം (ഇഎഇ) അതിഭദ്രാസനത്തിൻ്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും, ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും പെരുമ്പാവൂർ ഇഎഇ ഹെഡ് ഓഫീസിൽ നടന്നു. ബെന്നി ബഹനാൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷണവും, ശ്രേഷ്ഠ ബാവാ അനുഗ്രഹ പ്രഭാഷണവും നൽകി.
ശതാബ്ദി സ്മാരക ഭവനങ്ങളുടെ താക്കോൽ സമർപ്പണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ നഗര സഭാധ്യക്ഷൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ സി.കെ. രൂപേഷ് കുമാർ, കൗൺസിലർ ജോൺ ജേക്കബ്, ഇഎഇ വൈസ് പ്രസിഡന്റ് വന്ദ്യ ജോർജ് അറയ്ക്കൽ കോറെപ്പിസ്കോപ്പ, വന്ദ്യ ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴയിൽ, ഫാ. ഷിജോ കെ. പോൾ, ബിജു ചാക്കോ മണലോടിയിൽ, ഇഎഇ ജനറൽ സെക്രട്ടറി മാത്യൂസ് റമ്പാൻ പൊക്കത്തായിൽ, ജനറൽ കൺവീനർ വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ, വന്ദ്യ ഗീവർഗീസ് മുളയംകോട്ട് കോറെപ്പിസ്കോപ്പ, ഇഎഇ ട്രഷറർ മനോജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.










