
മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയുടെ കൂദാശ നിർവ്വഹിച്ച സെന്റ് എഫ്രേം ചാപ്പലിൽ ഏപ്രിൽ 30 ബുധൻ രാവിലെ 7 മണിക്ക് സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും.
തുടർന്ന് രാവിലെ 10 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും സെമിനാരി രക്ഷാധികാരിയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബിരുദദാന ചടങ്ങിന് നേതൃത്വം നൽകും. 2023-2024, 2024-2025 അധ്യയന വർഷത്തിലെ ബാച്ചിലർ ഓഫ് ഡിവിനിറ്റി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് ബിരുദദാനം നൽകുന്നത്.
സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സെമിനാരി രക്ഷാധികാരി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് ജോർജ് ചുനക്കര (ജനറൽ സെക്രട്ടറി, സിസിഎ) പ്രൊഫ. ഡോ. അശ്വതി ജോൺ എന്നിവർ മുഖ്യാതിഥികളായിരിക്കും.
സെമിനാരി അക്കാദമിക് പ്രിൻസിപ്പൽ ഫാ. ഡോ. അജി ജോർജ് 2024-2025 അധ്യയന വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ബിരുദദാനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും. സെമിനാരി സ്ഥാപക പ്രിൻസിപ്പൽ വന്ദ്യ ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഫാ. ജോർജ് എം. വടാത്ത്, രജിസ്ട്രാർ പ്രൊഫ. ഫാ. ദാനിയേൽ തട്ടാറയിൽ എന്നിവർ സംസാരിക്കും.
വിശുദ്ധ കുർബ്ബാനയും ബിരുദദാന ചടങ്ങും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേഷണം ചെയ്യും.

