
പുത്തൻകുരിശ് ● മലങ്കര ജാക്കബൈറ്റ് സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ്റെ (എം.ജെ.എസ്.എസ്.എ) ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും.
ഇന്ന് (ഏപ്രിൽ 27) ഞായർ വൈകിട്ട് 3 മണിക്ക് പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ഹെഡ് ക്വാർട്ടേഴ്സിലാണ് സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. എം.ജെ.എസ്.എസ്.എ പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, എം.ജെ.എസ്.എസ്.എ ഭാരവാഹികൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിക്കും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്.
