
കോതമംഗലം ● ക്രിസ്തു തന്റെ ശിഷ്യരുടെ കാൽകഴുകി എളിമയും കരുതലും സ്നേഹവും താഴ്മയും ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ചതിന്റെ ഓർമ്മയെ അനുസ്മരിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ശ്രേഷ്ഠകരമായ കാൽകഴുകൽ ശുശ്രൂഷ നടന്നു.
കോതമംഗലം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
അഭിവന്ദ്യരായ മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു.
അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു.
വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക്
പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.



