
ദമാസ്കസ് ● യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ ശുശ്രൂഷകൾ നടന്നു.
ദമാസ്കസിലെ ബാബ് തൂമയിലെ സെന്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിലാണ്
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നത്.
പാത്രിയാർക്കൽ അസിസ്റ്റൻ്റ് അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.

