
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു.
തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴം ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

