
കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണവും അനുമോദനവും നൽകും.
ഏപ്രിൽ 20 ഈസ്റ്റർ ഞായർ വൈകിട്ട് 4 മണിക്ക് ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് കത്തീഡ്രലിലാണ് സ്വീകരണവും അനുമോദന സമ്മേളനവും നടക്കുക. മത, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കൊച്ചി ഭദ്രാസനത്തിലെ എല്ലാ വൈദികരടക്കം അനേകം വിശ്വാസികൾ പങ്കെടുക്കും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.

