
കോതമംഗലം ● കർത്താവ് തൻ്റെ ശിഷ്യന്മാരുടെ കാലുകളെ കഴുകി വിനയത്തിൻ്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു തന്നതിൻ്റെ അനുസ്മരണ സൂചകമായി കാൽകഴുകൽ ശുശ്രൂഷ കോതമംഗലം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ ഏപ്രിൽ 17 പെസഹാ വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കാൽകഴുകൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ശുശ്രൂഷകൾ തത്സമയ സംപ്രേക്ഷണം ചെയ്യും.
