
പുത്തൻകുരിശ് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
ശ്രേഷ്ഠ ബാവ പിതൃതുല്യം സ്നേഹിച്ച് കരുതിയ തന്റെ മുൻഗാമിയായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടത്താൽ പുണ്യയിടമാണ് ഈ ദൈവാലയം. വിശുദ്ധ കുർബ്ബാനയിൽ സഭാ ഭാരവാഹികളും സഭാ സമിതിയംഗങ്ങളും അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.









