
നെടുമ്പാശേരി ● ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കൊച്ചി വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ജെറ്റ് ടെർമിനലിൽ ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശ്രേഷ്ഠ ബാവായെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചേർന്നു സ്വീകരിച്ചു.
അഭിവന്ദ്യരായ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ ക്ലിമ്മീസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ അത്തനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, സക്കറിയാസ് മോർ പീലക്സീനോസ്, മാത്യൂസ് മോർ തിമോത്തിയോസ്, മർക്കോസ് മോർ ക്രിസ്റ്റഫോറസ്, സഭ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, മോഹൻ വെട്ടത്ത്, വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, ബെന്നി ബഹനാൻ എംപി, എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സി.വൈ. വർഗീസ്, ടി.യു. കുരുവിള, ഷിബു തെക്കുംപുറം, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ വി.പി.സജീന്ദ്രൻ, ഐ.കെ.രാജു, ജയ്സൺ ജോസഫ്, ജോസഫ് വാഴയ്ക്കൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം.എ.ബ്രഹ്മരാജ്, സംസ്ഥാന സമിതി അംഗം എം.എൻ.ഗോപി തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.











