
പുത്തൻകുരിശ് ● ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണം ദൈവ നിയോഗമാണെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നവാഭിഷിക്തനായ കാതോലിക്കാ ബാവായ്ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരവരുടെ പ്രവൃത്തിയുടെ ഫലമാണു ദൈവത്തിന്റെ അനുഗ്രഹം. പരുമല തിരുമേനിയുടെ പിന്തുടർച്ചക്കാരനെന്ന നിലയിൽ ആ ഗണത്തിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഭയുടെ ഉപഹാരമായി അംശവടിയും സ്ലീബയും വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ ,സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്കു നൽകി. പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹ കൽപന മാർ തിമോത്തിയോസ് മത്താ അൽ ഖൂറി വായിച്ചു. അ ദിവന്ദ്യ മാത്യൂസ് മോർ ഈവാനിയോസ് അധ്യക്ഷത വഹിച്ചു.മന്ത്രി പി.രാജീവ്, കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാർ റാഫേൽ തട്ടിൽ, ഡോ.തോമസ് മാർ തിമോത്തിയോസ്, ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, സിറിൽ മാർ ബസേലിയോസ്, മാർ ഔഗേൻ കുര്യാക്കോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, സാമുവൽ മാർ തെയോഫിലോസ്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബെന്നി ബഹനാൻ എംപി, പി.വി.ശ്രീനിജിൻ എംഎൽഎ, മാത്യൂസ് ജോർജ് ചുനക്കര, ഡോ. അനനീർ എബനേസർ തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രി പി.രാജീവ്, കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാർ റാഫേൽ തട്ടിൽ, ഡോ.തോമസ് മാർ തിമോത്തിയോസ്, ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, സിറിൽ മാർ ബസേലിയോസ്, മാർ ഔഗേൻ കുര്യാക്കോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, സാമുവൽ മാർ തെയോഫിലോസ്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബെന്നി ബഹനാൻ എംപി, പി.വി.ശ്രീനിജിൻ എംഎൽഎ, മാത്യൂസ് ജോർജ് ചുനക്കര, ഡോ. അനനീർ എബനേസർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാംപിന്റെ പ്രകാശനം തിമോത്തിയോസ് മത്താ അൽ ഖൂറി നിർവഹിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം മാത്യു കുഴൽനാടൻ എം.എൽ.എ വായിച്ചു.










