
കടമറ്റം ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ കണ്ടനാട് ഭദ്രാസന വൈദീക ധ്യാനയോഗം നടത്തപ്പെട്ടു. ഭദ്രാസനാധിപൻ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വൈദീകർക്കായി നടത്തിയ ഏകദിന ധ്യാനത്തിന് ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ നേതൃത്വം നൽകി.
പുതിയ കാതോലിക്കയായി സ്ഥാനമേൽക്കുന്ന മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷകൾക്കും, സ്വീകരണത്തിനുമുള്ള വിപുലമായ ഒരുക്കൾ യോഗം വിലയിരുത്തി. എല്ലാ ദൈവാലയങ്ങളിലും സ്വീകരണ ബാനറുകൾ സ്ഥാപിക്കുവാനും, എല്ലാ വിശ്വാസികളെയും മാർച്ച് 30 ന് നടക്കുന്ന “സുന്തോണീസോ” ചടങ്ങിൽ ദൈവാലയങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിച്ച് പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
സഭാ ട്രസ്റ്റി കാമൻഡർ തമ്പു ജോർജ് തുകലൻ, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, വൈദീക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട്, സഭാ വർക്കിംഗ് കമ്മറ്റി അംഗം ഫാ. വർഗീസ് പനച്ചിയിൽ, കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറി ഫാ. മാത്യൂസ് ചാലപ്പുറം, അരമന മാനേജർ ഫാ. എമിൽ കുര്യൻ എന്നിവർ സംസാരിച്ചു. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും യോഗത്തിൽ പങ്കെടുത്തു.



