കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.

പെരുന്നാൾ ദിവസമായ ജനുവരി 14 ചൊവ്വ വൈകിട്ട് 6.30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിവസമായ ജനുവരി 15 ബുധൻ രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടത്തപ്പെടും. തുടർന്ന് വി. സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

വികാരി ഫാ. റോയി മാത്യു മേപ്പാടത്ത്, ട്രസ്റ്റിമാരായ സജിമോൻ കെ.വി. കാഞ്ഞിരത്തിങ്കൽ, സാജു എം.എം. തെക്കുംതറമ്യാലിൽ, സെക്രട്ടറി ബിനീഷ് കെ. ജോൺ കൊട്ടാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.

യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ പെരുന്നാൾ ശുശ്രൂഷകൾ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ 116-ാമത് വാർഷികപ്പെരുന്നാളിന് കൊടിയേറി

    കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 116-ാമത് വാർഷികപ്പെരുന്നാളിന് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30-ന് പ്രസംഗം, ആശിർവാദം എന്നിവ നടന്നു.…

    യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക വാഴ്ച : ലെബനോനിലും പുത്തന്‍കുരിശിലും ഒരുക്കങ്ങള്‍ ആരംഭിച്ചു

    പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി, മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം…