പി. ജയചന്ദ്രന്റെ വിയോഗത്തിലൂടെ നിലച്ചത് തലമുറകളുടെ ഹൃദയ സ്വരം: മലങ്കര മെത്രാപ്പോലീത്ത

പുത്തൻകുരിശ് ● പതിറ്റാണ്ടോളം മലയാളികളുടെ മനസ്സിൽ നിത്യവിസ്മയ നാദം തീർത്ത അനശ്വര ഗായകനാണ് പി. ജയചന്ദ്രനെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നിലച്ചത് തലമുറകളുടെ ഹൃദയ സ്വരമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരത്തിലൂടെയും കാലാതിവർത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെയും അനേകം ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംഗീത ലോകത്ത് തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്ന പി. ജയചന്ദ്രന്റെ വേർപാട് സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മലങ്കര മെത്രാപ്പോലീത്ത അനുസ്മരിച്ചു.

മലയാളികളുടെ മനസ്സിനെ സ്പർശിച്ച അദ്ദേഹത്തിന്റെ നിത്യഹരിത ശബ്ദം മലയാളി മനസ്സിൽ എന്നും അനശ്വരമായി തന്നെ മുഴങ്ങി കൊണ്ടിരിക്കും. പി. ജയചന്ദ്രന്റെ ശ്രേഷ്ഠമായ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും വേർപാടിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നുവെന്നും അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

  • Related Posts

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…