പുത്തന്‍കുരിശ് ● പുതുവത്സരത്തോടനുബന്ധിച്ച് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകം വിശ്വാസികൾ സംബന്ധിച്ചു.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക്
അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വവും അഭിവന്ദ്യ
മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, വന്ദ്യ ഗബ്രിയേൽ റമ്പാൻ എന്നിവർ സഹകാർമികത്വവും വഹിച്ചു.
അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അനേകം വൈദികരും സംബന്ധിച്ചു. വന്ദ്യ ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശവും നൽകി.