യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക അറിയിപ്പ്

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ പ്രാദേശിക തലവനായിരുന്ന ഭാഗ്യസ്മ‌രണാർഹനായ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് കർത്തൃസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ടിരിക്കുകയാണല്ലോ. ശ്രേഷ്‌ഠ ബാവാ തിരുമനസ്സിന്റെ ജീവിതവും, പ്രവർത്തനങ്ങളും, സഭയുമായി ബന്ധപ്പെട്ട ചരിത്രവും, വേർപാടും, കബറടക്കവും ഉൾക്കൊള്ളിച്ച് ഒരു ചരിത്ര സംഗ്രഹം സഭാ ആസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കുന്നു.

ശ്രേഷ്‌ഠ ബാവയുമായി ബന്ധപ്പെട്ട രേഖകൾ, ഫോട്ടോകൾ, പ്രധാന സംഭവങ്ങളേക്കുറിച്ചുള്ള കുറിപ്പുകൾ, ബാവ അയച്ച കത്തുകൾ തുടങ്ങിയവ കൈവശം ഉള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിലെ വാട്ട്സാപ്പ്, ഈമെയിൽ അഡ്രസിലേയ്ക്ക് 20/11/2024 ബുധനാഴ്ചയ്ക്കകം അയച്ചു തരുവാൻ താല്‌പര്യപ്പെടുന്നു.

ഫാ. അജീഷ് മാത്യു (Mob: 9072867056)

ഫാ. സ്ലീബാ ജോർജ്ജ് പനയ്ക്കൽ (Mob: 9446333542)

ഇ മെയിൽ : michaeldynasiusbookstall@gmail.com

എന്ന്,

ജോസഫ് മോർ ഗ്രിഗോറിയോസ്

(മലങ്കര മെത്രാപ്പോലീത്ത & പരി. എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്റ്)

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…