ശ്രേഷ്ഠ ബാവായുടെ 10-ാം ഓർമ്മ ദിനം ആചരിച്ചു

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 10-ാം ഓര്‍മ്മദിനമായ ഇന്ന് ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരി. പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്‌ക്കോപ്പാ, ഫാ. എല്‍ദോ വര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു.

തുടര്‍ന്ന് 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ പരി. സഭയുടെ കീഴിലുള്ള ജെ.എസ്.സി. മിഷന്റെയും ബഹു. സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.

വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അഭി. യാക്കോബ് മോര്‍ അന്തോണിയോസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, അഭി. മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…