മലങ്കര മെത്രാപ്പോലീത്തയുടെ ജന്മദിനം; ശ്രേഷ്ഠ ബാവായുടെ സ്മരണാർഥം 4 ഭവനങ്ങളുടെ താക്കോൽ ഇന്ന് കൈമാറും

തിരുവാങ്കുളം ● മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റും കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് സുരക്ഷിത ഭവനപദ്ധതി പ്രകാരം നിർമിച്ച നാല് വീടുകളുടെ കൂദാശയും താക്കോൽദാനവും ഇന്ന് നവംബർ 10 ഞായറാഴ്ച നടക്കും.

ഓടയ്ക്കാലിയിലും കോരഞ്ചിറയിലും പെരുമ്പിള്ളിയിലുമായി നിർമാണം പൂർത്തീകരിച്ച നാല് വീടുകളുടെ താക്കോൽദാനമാണ് ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർഥം ഞായറാഴ്ച നടത്തുന്നത്. ഭൂരഹിതരും ഭവനരഹിതരുമായ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്.

രാവിലെ ഏഴിന് ശ്രേഷ്ഠ കാതോലിക്കാ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് 11-ന് ഓടയ്ക്കാലിയിൽ നിർമിച്ച വീടിന്റെയും വൈകീട്ട് 4-ന് കോരഞ്ചിറയിൽ വെച്ച മൂന്ന് വീടുകളുടെയും താക്കോൽദാനവും നടക്കും.

വർഷങ്ങളായി ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ജന്മദിനം ആഘോഷിക്കുന്നത്. തന്നെ ഏറെ സ്നേഹിച്ച ശ്രേഷ്ഠ ബാവയുടെ വേർപാടിന്റെ ദുഃഖാചരണമായതിനാൽ മലങ്കര മെത്രാപ്പോലീത്ത ഇന്ന് ജന്മദിനാഘോഷങ്ങൾ പൂർണ്ണമായി ഒഴിവാക്കി.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…