പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 30-ാം ഓര്‍മ്മ ദിനം പരിശുദ്ധ സഭ സമുചിതമായി ആചരിച്ചു.
30-ാം ഓർമ്മ ദിവസമായ നവംബർ 29 വെള്ളി വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോര്‍ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോര്‍ അന്തോണിയോസ് യാക്കോബ്, ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.