പുത്തന്‍കുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 30-ാം ഓർമ്മ ദിനം നാളെ നവംബർ 29 വെള്ളിയാഴ്ച ശ്രേഷ്ഠ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലും യാക്കോബായ സുറിയാനി സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആചരിക്കും.
കത്തീഡ്രൽ ദൈവാലയത്തിൽ രാവിലെ 5.45 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തീമോസ് മാത്യൂസ് എന്നിവരുടെ സഹ കാർമികത്വത്തിലും വി. മൂന്നിൻമേൽ കുർബ്ബാനയും കബറിങ്കൽ പ്രത്യേകം ധൂപപ്രാർത്ഥനയും നേർച്ച വിളമ്പും നടത്തപ്പെടും.
സഭയുടെ എല്ലാ ദൈവാലയങ്ങളിലും വി.കുർബ്ബാനയും പ്രത്യേകം പ്രാർത്ഥനകളും നടത്തപ്പെടും.