
കോട്ടയം ● വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ. ഷൈജു സി ഫിലിപ്പ് (44) കർത്താവിൽ നിദ്ര പ്രാപിച്ചു. കോൺഗ്രസ് കോട്ടയം പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന അഡ്വ. ഷൈജു സി. ഫിലിപ്പ് ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ രാവിലെ നിര്യാണം സംഭവിച്ചത്.
ഹൈക്കോടതി അഭിഭാഷകനാണ്. യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് അസ്സോസിയേഷന് കോട്ടയം ഭദ്രാസന സെക്രട്ടറി, അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മണർകാട് സെൻ്റ് മേരീസ് കോളേജ് കെ.എസ്.യു ചെയർമാൻ, ഡി.ഐ.സി വിദ്യാര്‍ഥി സംഘടന ജില്ലാ പ്രസിഡൻ്റ്, യൂത്ത്ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു.
സംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സെൻ്റ് മേരീസ് ചാപ്പൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അസി. പ്രൊഫ. അഡ്വ. സിമി ജോണ്‍. (കുട്ടിക്കാനം മരിയൻ കോളേജ് അധ്യാപിക). ഏകമകന്: യുവാന്‍ ഷൈജു ഫിലിപ്പ് (5-ാം ക്ലാസ് വിദ്യാർത്ഥി, സെൻ്റ് ജൂഡ് ഗ്ലോബൽ സ്കൂൾ, മണർകാട്)
