നീറാംമുകൾ ● കണ്ടനാട് ഭദ്രാസനത്തിലെ പുരാതനമായ നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാനപ്പെരുന്നാളിന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, സഹവികാരി ഫാ. ജോയി പാറനാൽ, ഫാ. എമിൽ കുര്യൻ, ട്രസ്റ്റിമാരായ കെ.എസ് പൗലോസ് കോനാട്ട്, റെജി പോൾ കലിയത്തുകുഴിയിൽ, സെക്രട്ടറി റോയി സി. കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.
പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെയും, പരിശുദ്ധ
ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപന സ്മരണയും കൊണ്ടാടി. കുടുംബ യൂണിറ്റ്, സൺഡേ സ്കൂൾ- ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും കലാപരിപാടികളും വി. മൂന്ന് നോമ്പാചരണത്തോട് അനുബന്ധിച്ച് നിനുവെ കൺവെൻഷനും നടന്നു.
ഇന്ന് (ജനുവരി 31 ശനി) രാവിലെ 7 മണിക്ക് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മുന്നിന്മേൽ കുർബ്ബാന, വൈകിട്ട് 6-ന് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് ദേശം ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ നടത്തപ്പെട്ടു.
വി. ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 1 ഞായർ
രാവിലെ 6 ന് പ്രഭാത പ്രാർത്ഥന, 6.30-ന് വി. കുർബ്ബാന, 7.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, തുടർന്ന് പ്രഭാത പ്രാർത്ഥന, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, ഇടവക നിർമിച്ചു നൽകുന്ന ഭവനത്തിൻ്റെ താക്കോൽദാനം എന്നിവ നടക്കും. 11.30-ന് പ്രദക്ഷിണം, ആശീർവാദം 12.30-ന് നേർച്ചസദ്യ, 2 ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
