പുത്തൻകുരിശ് ● സ്നേഹത്തിന്റെ മഹാഗോപുരം സൃഷ്ടിക്കാൻ സഭകളുടെ യോജിപ്പിനു കഴിയുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പുത്തൻകുരിശ് പാത്രിയർ ക്കാ സെൻ്ററിൽ നടന്ന മുളന്തുരുത്തി സുന്നഹദോസിന്റെ 150 -ാം വാർഷിക സമ്മേളനത്തോട നുബന്ധിച്ചു ചേർന്ന പൊതുസ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സഭകൾ ഒന്നിച്ചായാൽ വലിയ ശക്തിയായി മാറും. ഇതു കേരളത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റും. സംസ്ഥാനത്തിനു കൂടി പ്രയോജനപ്പെടുത്താനാണ് സർക്കാർ സഭകളുടെ യോജിപ്പിനു ശ്രമിക്കുന്നത്. വൈദേശിക ശക്തികൾ അവരുടെ ആരാധനാ രീതികൾ കേരളത്തിലെ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ആരാധനാക്രമത്തിലും ദൈവ വിശ്വാസത്തിലുമുള്ള സ്വത്വം ഉയർത്തിപ്പിടിച്ചു പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ നേതൃത്വത്തിൽ മുളന്തുരുത്തി സുന്നഹദോസ് നടത്തിയത്. ഇതു സഭാ ചരിത്രത്തിൽ സ്ഥാനംപിടിച്ചു’- മുഖ്യമന്ത്രി പറഞ്ഞു.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രി യർക്കീസ് ബാവ അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ അനുഗ്രഹ പ്രഭാഷണം നട ത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പേരിലുള്ള മൂന്നാമ തു ശ്രേഷ്ഠ ബാവ പുരസ്കാരം നടൻ മമ്മൂട്ടിക്കു പരിശുദ്ധ പാത്രിയർക്കീസ് ബാവ നൽകി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, യൂയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, മാർ ജോർജ് മഠത്തികണ്ടത്തിൽ, ഡോ. ആൻ്റണി വാലുങ്കൽ, ഡോ. മോർ സാമുവൽ തെയോഫിലോസ്, സിറിൽ മോർ ബസേലിയോസ്, കുര്യൻ പീറ്റർ, യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ്,
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, ബെന്നി ബഹനാൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ.എ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം.എൽ.എ, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് എന്നിവർ പ്രസംഗിച്ചു. എം.പിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, റോയി കെ. പൗലോസ്, ഷിബു തെക്കുംപുറം, മനോ ജ് മൂത്തേടൻ, മുൻമന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസ ൻറേഷൻ എന്നിവർ സംബന്ധിച്ചു.