പെരുമ്പാവൂർ ● വിശ്വാസ പോരാട്ടങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ഓടയ്ക്കാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നാളെ (ഒക്ടോബർ 4, ഞായർ) രാവിലെ 8 മണിക്ക്
വിശുദ്ധ കുർബ്ബാന അർപ്പിക്കും.
വികാരിമാർ, ട്രസ്റ്റിമാർ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും
വിശുദ്ധ കുർബ്ബാനയർപ്പണം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
