പുത്തൻകുരിശ് : പരിശുദ്ധ മൂറോൻ – മൂറോൻ കൂദാശയുടെ പ്രാധാന്യവും അതിന്റെ വേദശാസ്ത്രപരമായ വീക്ഷണങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയാണ് ഗ്രന്ഥകാരൻ.
പുത്തൻകുരിശ് പാത്രിയർക്കൽ സെന്ററിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ പാരമ്പര്യത്തിലും ആത്മീയ ജീവിതത്തിലും പരിശുദ്ധ മൂറോനുള്ള പ്രാധാന്യവും അതിന്റെ ആഴമേറിയ വേദശാസ്ത്ര ദർശനങ്ങളും കൂടുതൽ മനസ്സിലാക്കുവാൻ ഈ ഗ്രന്ഥം വിശ്വാസികൾക്ക് സഹായകമാകും
