അമേരിക്ക ● സ്റ്റാന്റിംഗ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസ് (SCOOCh) പ്രസിഡൻ്റായി മലങ്കര യാക്കോബായ സുറിയാനി സഭയിലെ അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തയും, പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത തെരഞ്ഞെടുക്കപ്പെട്ടു. വിശ്വാസാചാരാനുഷ്ഠാന ആരാധനാ ക്രമങ്ങളിലും, ഓർത്തഡോക്സ് വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും സമാന സ്വഭാവം പുലർത്തിവരുന്ന വിവിധ സഭകൾ ഒരുമിച്ച് പ്രവർത്തിക്കാവുന്ന അവസരങ്ങളുണ്ടാക്കുക, അതുവഴി സഭകളുടെ ഐക്യത്തിനും, ആത്മീയ പരിപോഷണത്തിനും ഉന്നമനത്തിനും, യുവജന ക്ഷേമത്തിനും വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് 1973-ൽ വടക്കേ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച, വിവിധ സഭകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു അത്മായ കൂട്ടായ്മയാണ് ‘സ്റ്റാന്റിംഗ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ച്’.
അമേരിക്കയിലെ വിവിധ സഭകളിൽപ്പെട്ട യുവജനങ്ങൾക്ക് ഓർത്തഡോക്സ് വിശ്വാസം പരിപോഷിപ്പിക്കുന്നതിനും, അവരുടെ ആത്മീയ ഉന്നമനത്തിനും ക്രൈസ്തവ ദർശനം ഉൾക്കൊണ്ട് സഭയ്ക്കും സമൂഹത്തിനുമുതകുന്ന സൽപ്രവർത്തികൾ ചെയ്യുന്നതിന് അവർക്ക് പ്രചോദനമേകുന്നതിനുമായി, കൂട്ടായ ബലിയർപ്പണം, റിട്രീറ്റുകൾ, മറ്റു പഠന ക്ലാസുകൾ എന്നിങ്ങനെയുള്ള പരിപാടികൾ ഈ ആത്മീയ കൂട്ടായ്മ വഴിയായി നടപ്പാക്കിവരുന്നു. 2026 സെപ്റ്റംബർ 15-ന് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് H.G Bishop David (Diocese of Newyork, New England)
ആതിഥേയത്വത്തിൽ St. Mary & Pope St. Kyrillos VI Monastery & Retreat Centre, West Park, Newyork-ൽ വെച്ച് SCOOCH -ൽ അംഗങ്ങളായ വിവിധ സഭാ മേലദ്ധ്യക്ഷന്മാർ ഒത്തുചേർന്ന യോഗത്തിൽ അടുത്ത 3 വർഷത്തേക്കുള്ള പ്രസിഡന്റായി അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പേ അഭിവന്ദ്യ മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തത്. കാലാവധി പൂർത്തീകരിച്ച മുൻ പ്രസിഡന്റ് H.G. Bishop David -സ്തുത്യർഹമായ സേവനത്തെ യോഗം അഭിനന്ദിച്ചു. വിവിധ സഭാ പിതാക്കന്മാർ പുറമെ, വിവിധ സഭകളിർ വൈദീകരും, ശെമ്മാശന്മാരും യോഗത്തിൽ സംബന്ധിച്ചു
വരുംദിവസങ്ങളിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി Scooch-ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രോഗ്രാമുകളെ കുറിച്ചും അവയുടെ നടത്തിപ്പ് സംബന്ധിച്ചും യോഗം വിശകലനം ചെയ്തു. കോളജ് കാമ്പസുകളിലെ ഓർത്തഡോക്സ് കൂട്ടായ്മകൾ (OCCM) ശക്തമാക്കുന്നതിനെ കുറിച്ചും റോമൻ കത്തോലിക്കാ സഭയുമായിട്ടുള്ള വാർഷിക ചർച്ചകളെക്കുറിച്ചും, ഈ ഓർത്തഡോക്സ് സഭകളും സഹകരണം സംബന്ധിച്ചും ചർച്ചകൾ നടന്നു. ഈ വർഷത്തെ സംയുക്ത ബലി നവംബർ ഏഴാം തീയതി ന്യൂജേഴ്സിയിലെ മോർ ഗബ്രിയേൽ സിറിയൻ ദൈവാലയത്തിൽ വെച്ച് എല്ലാ മെത്രാപ്പോലീത്തമാരുടേയും നേതൃത്വത്തിൽ നടത്തുവാനും തീരുമാനിച്ചു.