പത്തനംതിട്ട ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ അസോസിയേഷൻ തുമ്പമൺ ഭദ്രാസന കലോത്സവം വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് പള്ളിയിൽ നടന്നു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സിറിൾ കുര്യാക്കോസ് കലോത്സവം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സാംസൺ വർഗീസ് അധ്യക്ഷത വഹിച്ചു.
ഫാ. യോഹന്നാൻ വാക്കയിൽ, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, സെൻട്രൽ കമ്മിറ്റി അംഗം റോയ്സ് മാത്യു, ഫാ. എബി സ്റ്റീഫൻ, ഫാ. ബോബി ജി. വർഗീസ്, ഫാ. ഡേവീസ് തങ്കച്ചൻ, ഫാ. ജിജി തോമസ്, ഫാ. ജിജു വി. ഏലിയാസ്, ഫാ. ആൽജോ വർഗീസ്, വി.ജി. വർഗീസ്, സുജ മേഴ്സി തോമസ്, ജോളി ചെറിയാൻ, ഫാ. ജൂബിൻ കോട്ടയിൽ, ഫാ. സഖറിയ വിനു, ഫാ. ജിക്കു എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിൽ വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനവും, മെഴുവേലി സെന്റ് ജോർജ്ജ് സൺഡേ സ്കൂൾ രണ്ടാം സ്ഥാനവും, മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ മൂന്നാം സ്ഥാനവും നേടി.






