കുറുപ്പംപടി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ സീനിയർ വൈദികനും, ഐമുറി സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ വികാരിയുമായ ഫാ. വി.വി. അന്ത്രയോസ് വലിയ ഉപ്പുട്ടിൽ (70) കർത്താവിൽ നിദ്ര പ്രാപിച്ചു.
പൗരസ്ത്യ സുവിശേഷ സമാജം മുൻ മാനേജിംഗ് കമ്മിറ്റി അംഗമായും, സെന്റ് തോമസ് ഓർഫനേജ്, പാഴൂർ എ.ജി.സി.എം. കരുണാലയം വൃദ്ധമന്ദിരം എന്നിവയുടെ മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള അച്ചൻ, സമാജം വലിയപാറ മാർ ഗ്രീഗോറിയോസ് ചാപ്പൽ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലിന് കുറുപ്പംപടി ഐമുറിയിലുള്ള സ്വവസതിയിൽ എത്തിക്കും. തുടർന്ന് ഐമുറി എം.ജി.എം. സൺഡേസ്കൂൾ ഹാളിൽ പൊതുദർശനത്തിനായി ഭൗതികശരീരം വയ്ക്കും.
സംസ്കാരശുശ്രൂഷകൾ സെപ്റ്റംബർ 11 വെള്ളിയാഴ്ച അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. സംസ്കാര ശുശ്രൂഷകളുടെ വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കും.
