പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ അസ്സോസിയേഷനായ എം.ജെ.എസ്.എസ്.എയുടെ 2026-29 വർഷത്തെ പുതിയ ഭാരവാഹികൾ പുത്തൻകുരിശ് സഭാ ആസ്ഥാനത്തെത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. ശ്രേഷ്ഠ ബാവായും സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ്ബ് സി. മാത്യു, മാനേജിംഗ് കമ്മിറ്റി അംഗം ഷെവ. ടി.ടി. ജോയി എന്നിവരും പുതിയ ഭാരവാഹികളെ അനുമോദിച്ചു.
എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭി. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ വരിക്കോലി, ജനറൽ സെക്രട്ടറി എൽദോ ഐസക് ആയങ്കര, സെക്രട്ടറിമാരായ പി.വി. ജേക്കബ്ബ് മൂക്കന്നൂർ, അഡ്വ. പി.ഐ. കുര്യാക്കോസ് കുന്നപ്പിള്ളി, അവിനേഷ് തണ്ടാശ്ശേരിൽ മണർകാട്, ട്രഷറർ എം.കെ. വർഗ്ഗീസ് പള്ളിക്കര എന്നിവരാണ് ബാവായുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയത്.

