പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ 2026 വർഷത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സുകൾ പതിവുപോലെ സംഘടിപ്പിക്കുന്നു. എല്ലാ മാസവും നിശ്ചിത വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കും. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 8.30-ന് തന്നെ പാത്രിയർക്കാ സെന്ററിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കോഴ്സ് ഫീസ് 1500 രൂപയായി നിശ്ചയിച്ചിരിക്കുന്നു.
കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളി വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് സെന്ററിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്ലാസുകൾ നടക്കുന്ന തീയതികൾ (2026):
▪ഏപ്രിൽ : 24, 25
▪മെയ് : 29, 30
▪ജൂൺ : 26, 27
▪ജൂലൈ : 24, 25
▪ഓഗസ്റ്റ് : 28, 29
▪സെപ്റ്റംബർ : 25, 26
▪ഒക്ടോബർ : 30, 31
▪നവംബർ : 27, 28
▪ഡിസംബർ : 18, 19
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ: 0484 2732804, 9778364412
കോഴ്സ് ഡയറക്ടർ : ഫാ. എബി വർക്കി – 9447171239
