ദമാസ്കസ് ● പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയർത്തി, ജൂലിയൻ കലണ്ടർ പ്രകാരം പുരാതന സുറിയാനി ഓർത്തഡോക്സ് സഭ ഈസ്റ്റർ ആഘോഷിച്ചു. ബി.സി. 45-ൽ ജൂലിയസ് സീസർ നടപ്പിലാക്കിയ ജൂലിയൻ കലണ്ടറാണ് പുരാതന പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഇപ്പോഴും പിന്തുടരുന്നത്.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ദമാസ്കസിലെ ബാബ്തൗമയിലുള്ള സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.





