പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിന്റെ നാലാം ദിനമായ ഇന്ന് (ഒക്ടോബർ 29, വ്യാഴം) രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുർബ്ബാനയ്ക്കും കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്കും അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും വൈദികരും സംബന്ധിച്ചു.
ഇന്ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന നടക്കും. ഒക്ടോബർ 31 ശനിയാഴ്ച വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ ആചരണം തുടരും.









