കർത്താവ് ഉപയോഗിച്ച തൂലിക – മലങ്കരയുടെ എഴുത്തച്ഛൻ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ ഓർമ്മയായിട്ട് ഇന്ന് 2026 ഒക്ടോബർ 19-ന് പതിനൊന്ന് വർഷങ്ങൾ തികയുന്നു.
കബറിടം : കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി
വന്ദ്യ ശ്രേഷ്ഠാചാര്യൻ്റെ മരിക്കാത്ത ഓർമ്മകളിലൂടെ ഇന്നും പരിശുദ്ധ സഭ. മലങ്കരയുടെ മഹാനായ ആചാര്യൻ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏക ആർച്ച് കോർ എപ്പിസ്കോപ്പ, യാക്കോബായ സുറിയാനി സഭ മുൻ വൈദിക ട്രസ്റ്റി, മലങ്കര മല്പാൻ, ലോകത്തിലെ തന്നെ അപൂർവ്വം സുറിയാനി പണ്ഡിതരിൽ പ്രമുഖൻ, സുറിയാനിയിൽ നിന്ന് വിശുദ്ധ ഗ്രന്ഥമായ പ്ശീത്താ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ശ്രേഷ്ഠൻ, നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവ്, ചരിത്രകാരൻ, വേദപണ്ഡിതൻ, കവി ശ്രേഷ്ഠൻ തുടങ്ങി വിശേഷണങ്ങൾക്കും അപ്പുറമാണ് വന്ദ്യ ശ്രേഷ്ഠാചാര്യൻ്റെ സ്ഥാനം.
പരിശുദ്ധ സഭയുടെ അഭിമാനമായ വന്ദ്യ കണിയാംപറമ്പിൽ അച്ചൻ്റെ ഓർമ്മകൾക്കു മുമ്പിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനകളോടെ സ്മരണാഞ്ജലികൾ.
