പെരുമ്പാവൂർ ● പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തായുടെ ഇരുപതാം മെത്രാഭിഷേക വാർഷികവും, വജ്രജൂബിലിയും ആഘോഷിച്ചു.
അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസകൾ അറിയിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു. ചക്കലായിൽ മാത്തൻ മെമ്മോറിയൽ ഇ.എ.ഇ കാരുണ്യഭവന പദ്ധതിയുടെ താക്കോൽദാനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു.
കേരള ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ബെന്നി ബെഹനാൻ എം.പി., ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത, എം.എൽ.എമാരായ അഡ്വ. മാത്യു കുഴൽനാടൻ, മനോജ് മുത്തേടൻ, ഷിബു തെക്കുംപുറം, മുനസിപ്പൽ ചെയർപേഴ്സൺ കെ.എൻ. സംഗീത തുടങ്ങിയവർ സംസാരിച്ചു.










