കട്ടപ്പന ● എം.ജെ.എസ്.എസ്.എ ഇടുക്കി ഭദ്രാസന കലോത്സവം കട്ടപ്പന സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, പ്ലസ് വൺ–പ്ലസ് ടു, അധ്യാപകർ എന്നീ വിഭാഗങ്ങളിലായി വിവിധ വേദികളിൽ മത്സരങ്ങൾ നടന്നു. ഭദ്രാസനത്തിലെ രണ്ട് ഡിസ്ട്രിക്റ്റുകളിലെ വിവിധ സൺഡേസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തു.
സമ്മേളനത്തിൽ ഇടുക്കി ഭദ്രാസന സെക്രട്ടറിയും സഭാ വർക്കിംഗ് കമ്മിറ്റി അംഗവുമായ വന്ദ്യ ജോൺ പഞ്ഞിക്കാട്ടിൽ കോറെപ്പിസ്കോപ്പ, വൈദികസംഘം സെക്രട്ടറി ഫാ. എബിൻ എബ്രഹാം, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിനു ജോർജ്ജ്, കേന്ദ്ര കമ്മിറ്റി അംഗം ഫാ. ജെയിംസ് കുര്യൻ, ഫാ. സജോ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രാസന ഡയറക്ടർ എം. ഐ. ജോയി സ്വാഗതവും ഭദ്രാസന സെക്രട്ടറി ഷിജോമോൻ എബ്രഹാം കൃതജ്ഞതയും അർപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത വിതരണം ചെയ്തു.
കലോത്സവത്തിൽ 172 പോയിന്റ് നേടി ഇടുക്കി ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യന്മാരായി. 127 പോയിന്റുമായി കുമളി ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനം നേടി.
സൺഡേസ്കൂൾ വിഭാഗത്തിൽ 84 പോയിന്റ് നേടി ഇടുക്കി ഡിസ്ട്രിക്റ്റിലെ കട്ടപ്പന സെന്റ് ജോർജ്ജ് സൺഡേസ്കൂൾ ബെസ്റ്റ് സൺഡേസ്കൂൾ ട്രോഫി കരസ്ഥമാക്കി. 47 പോയിന്റുമായി ഇടുക്കി ഡിസ്ട്രിക്റ്റിലെ സെന്റ് ജോർജ്ജ് കത്തിപാറത്തടം സൺഡേസ്കൂൾ രണ്ടാം സ്ഥാനവും, കുമളി ഡിസ്ട്രിക്റ്റിലെ പുറ്റടി സെന്റ് മേരീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനവും നേടി.




