പെരുമ്പാവൂർ ● കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ സോൺ കലോത്സവത്തിൽ 129 പോയിന്റുകൾ നേടി മലയിടംതുരുത്ത് ഡിസ്ട്രിക്ട് ഓവറോൾ ചാമ്പ്യൻമാരായി. 127 പോയിന്റുകളോടെ കുന്നക്കുരുടി ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും 100 പോയിന്റുകളോടെ കീഴില്ലം ഡിസ്ട്രിക്ട് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ കുറുപ്പംപടി ഡിസ്ട്രിക്ടും ജൂനിയർ വിഭാഗത്തിൽ മലയിടംതുരുത്ത് ഡിസ്ട്രിക്ടും ചാമ്പ്യൻമാരായി.
സീനിയർ, അധ്യാപക വിഭാഗങ്ങളിൽ കുന്നക്കുരുടി ഡിസ്ട്രിക്ടും പ്ലസ് ടു വിഭാഗത്തിൽ കീഴില്ലം ഡിസ്ട്രിക്ടും ഒന്നാം സ്ഥാനം നേടി.
പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഊരക്കാട് സെന്റ് തോമസ് സൺഡേ സ്കൂൾ മികച്ച സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. തട്ടാംമുഗൾ സെന്റ് മേരീസ് സൺഡേ സ്കൂൾ രണ്ടാം സ്ഥാനവും കുറുപ്പംപടി എം.ജി.എം സൺഡേ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
മേഖലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ റീൽ മത്സരത്തിൽ മണ്ണൂർ സെന്റ് ജോർജ് സൺഡേ സ്കൂളും, പാറേത്തുമുഗൾ എം.ജി.എം സൺഡേ സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മോസ്റ്റ് വ്യൂസ് വിഭാഗത്തിൽ എം.ജി.എം നെടുങ്ങപ്രയും, മണ്ണൂർ സെന്റ് ജോർജ് സൺഡേ സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മോസ്റ്റ് ഷെയേർഡ് വിഭാഗത്തിൽ എം.ജി.എം നെടുങ്ങപ്രയും, കുന്നക്കുരുടി സെന്റ് ജോർജ് സൺഡേ സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പതാക ഉയർത്തി സോൺ കലോത്സവത്തിന് തുടക്കം കുറിച്ചു. മേഖലാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ വിജയികളെ അനുമോദിച്ചു. ചടങ്ങിൽ പള്ളി വികാരി ഫാ. പോൾ ആയത്തുകുടി, ഫാ. ഏലിയാസ് കെ. ഈരാളിൽ, ഫാ. കുര്യാക്കോസ് മുളയാൻകുഴി, ഫാ. സജി ജോബ്, ഫാ. ഷിബു കുരുമോളത്ത്, എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി എൽദോ ഐസക്ക്, ഡയറക്ടർ പി.സി. ജോൺസൻ, സെക്രട്ടറി ഏബിൾ ഏലിയാസ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ റ്റി.റ്റി. ജോയ്, എൽബി വർഗീസ്, എം.പി. മാണി, പള്ളി ട്രസ്റ്റിമാരായ ബേസിൽ കെ. ജേക്കബ്, സജി പി. ഏലിയാസ്, ബേബി വർഗീസ് എന്നിവർ സംസാരിച്ചു.






