ആദിച്ചനല്ലൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നേതൃത്വ പരിശീലന ക്യാമ്പ് നാളെ (സെപ്റ്റംബർ 12, ശനിയാഴ്ച) രാവിലെ 8.30 മുതൽ കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നിർവഹിക്കും.
രാവിലെ 8.30-ന് രജിസ്ട്രേഷനും പ്രഭാതഭക്ഷണത്തോടെയും ക്യാമ്പിന് തുടക്കമാകും. 9.30-ന് പ്രാർത്ഥനയും വേദവായനയും നടക്കും. ആദിച്ചനല്ലൂർ സെന്റ് ജോർജ് പള്ളി വികാരി ഫാ. സാബു സാമുവേൽ സ്വാഗതപ്രസംഗവും അഖില മലങ്കര മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. പൗലോസ് പള്ളത്തുകുടി ആമുഖ സന്ദേശവും നൽകും.
വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, കൊല്ലം ഭദ്രാസന മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. അരുൺ സി. എബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. ജോജി വർഗീസ്, ഇടവക സഹവികാരി ഫാ. സഞ്ജയ് ബാബു, ഇടവക ട്രസ്റ്റി റോബിൻ രാജു, ഇടവക സെക്രട്ടറി ജൂബിൻ കെ. ജോൺസൺ, കൊല്ലം ഭദ്രാസന മർത്തമറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി കുഞ്ഞുഞ്ഞമ്മ ജോസഫ്, ആദിച്ചനല്ലൂർ സെൻ്റ് ജോർജ്ജ് പള്ളി വനിതാസമാജം യൂണിറ്റ് സെക്രട്ടറി ശ്രീമതി മറിയാമ്മ വർഗ്ഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
അഖില മലങ്കര മർത്തമറിയം വനിതാസമാജം വനിതാ വൈസ് പ്രസിഡന്റ് ശ്രീമതി ശലോമി ജോസ് സമാപന സന്ദേശവും ജനറൽ സെക്രട്ടറി ശ്രീമതി ശുഭ ജോസഫ് കൃതജ്ഞതയും അർപ്പിക്കും. സമാപന പ്രാർത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം ക്യാമ്പ് സമാപിക്കും.
വിജ്ഞാനത്തിന്റെ പ്രകാശം ഒരിക്കലും മങ്ങുന്നില്ല. (മഹാജ്ഞാനം 7:11) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഭദ്രാസന സെക്രട്ടറിമാർ, മേഖല ഭാരവാഹികൾ, ഓരോ യൂണിറ്റിൽ നിന്നും കുറഞ്ഞത് നാല് ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ പൂർത്തിയാക്കി ബാഡ്ജ് ധരിച്ചിരിക്കണം. പങ്കെടുക്കുന്നവർ നിർബന്ധമായും വെള്ള വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്.
വൈസ് പ്രസിഡന്റ് ഫാ. പൗലോസ് പള്ളത്തുകുടി, ജനറൽ സെക്രട്ടറി ശ്രീമതി ശുഭ ജോസഫ്, വനിതാ വൈസ് പ്രസിഡന്റ് ശ്രീമതി ശലോമി ജോസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി ഷൈനി കുര്യൻ, ട്രഷറർ ശ്രീമതി ബിന്ദു ജെറാൾഡ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. സാബു സാമുവേൽ: 9447154664
ഫാ. പൗലോസ് പള്ളത്തുകുടി: 9446277712
ശ്രീമതി ശുഭ ജോസഫ്: 9497682760
ശ്രീമതി ശലോമി ജോസ്: 9495761926
നേതൃത്വ പരിശീലന ക്യാമ്പ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
2527100614548586737.png)
2059785142525334892.png)
5403503442346044371.png)
2142736156144945654.png)