പന്തളം (പത്തനംതിട്ട) ● തുമ്പമൺ ഭദ്രാസനത്തിലെ പന്തളം പൂഴിക്കാട്ട് മർത്തശ്മൂനിയമ്മയുടെയും, മക്കളുടെയും, ഗുരു ഏലിയാസറിന്റെയും നാമത്തിൽ നിർമ്മിക്കുന്ന പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശിലാകർമം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അടിസ്ഥാനശില സ്ഥാപിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സഹകർമികത്വം വഹിച്ചു.
വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ ദൈവാലയത്തിന്റെ നിർമ്മാണം ആത്മീയജീവിതത്തിന് കൂടുതൽ കരുത്തേകുന്നതും, പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നതുമായ സംരംഭമാണെന്ന് അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പറഞ്ഞു. പ്രാർത്ഥനകൾക്കും, ആശീർവാദ ശുശ്രൂഷകൾക്കും ശേഷം അടിസ്ഥാനശിലാകർമം പൂർത്തിയാക്കി.

