ലെബനോൻ ● വിവിധ ജാതി മതവിഭാഗങ്ങളും വിവിധ ഭാഷക്കാരും ഒരു പതാകയ്ക്കു കീഴിൽ ഒരുമിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുത പാരമ്പര്യത്തെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അഭിനന്ദിച്ചു. പ്രതിനിധി സംഘത്തെ അയച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നന്ദി പറഞ്ഞു.
നൂറ്റാണ്ടുകളായി ഇന്ത്യയിലെ സിറിയൻ സഭ പൂർവികരുടെ വിശ്വാസത്തോടും വിശുദ്ധ സിംഹാസനവുമായുള്ള കൂട്ടായ്മയോടും കൂറു പുലർത്തി. അതേ സമയം ഇന്ത്യൻ പൈതൃകത്തോടും സംസ്കാരത്തോടും വിശ്വസ്തത പുലർത്തുകയും ചെയ്തുവെന്നു പാത്രിയർക്കീസ് ബാവാ പറഞ്ഞു.