
പുത്തൻകുരിശ് ● മാർച്ച് 30 ഞായർ വൈകിട്ട് 3.30 ന് പുത്തൻകുരിശ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ നഗറിൽ നടക്കുന്ന പരിശുദ്ധ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന നവാഭിഷിക്ത കാതോലിക്ക ബാവായ്ക്കു നൽകുന്ന സ്വീകരണ, അനുമോദന സമ്മേളനം സംബന്ധിച്ച് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ കല്പന ദൈവാലയങ്ങളിൽ വായിച്ചു.
ബഹു. കേരള ഗവർണർ, ഇതര സഭകളുടെ മേലദ്ധ്യക്ഷന്മാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക, മത നേതാക്കന്മാർ എന്നിവർ ചരിത്ര സമ്മേളനത്തിൽ പങ്കെടുക്കും.
മാർച്ച് 30 ഞായറാഴ്ച പള്ളികളിൽ വി. കുർബ്ബാന നേരത്തേയും, ആവശ്യമെങ്കിൽ തലേദിവസം വൈകീട്ടും ക്രമീകരിക്കേണ്ടതാണ്. അന്നത്തെ ദിവസം നടക്കുന്ന കുടുംബയൂണിറ്റ് യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവ പുനഃക്രമീകരിക്കണമെന്നും വൈകിട്ട് 3.00 മണിയോടുകൂടി വികാരിമാരുടെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ എല്ലാ വിശ്വാസികളും പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ എത്തിച്ചേരണമെന്നും കല്പനയിലൂടെ പള്ളികളെ അറിയിച്ചു.
