
നല്ലില ● യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ കൊല്ലം ഭദ്രാസനത്തിലെ നല്ലില തെങ്ങുവിളയിൽ വന്ദ്യ റ്റി.സി മാത്യൂസ് കോർ എപ്പിസ്കോപ്പ (കല്ലുവിള വല്യച്ചൻ-84) കർത്താവിൽ നിദ്ര പ്രാപിച്ചു.
നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വല്യച്ചൻ 1974 ൽ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായിൽ നിന്നും കശ്ശീശാ പട്ടം സ്വീകരിച്ചു. 2004 ൽ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കോർ എപ്പിസ്കോപ്പ സ്ഥാനം നല്കി.
തിരുവനന്തപുരം സെന്റ് പീറ്റേഴ്സ്, കുമ്മല്ലൂർ ബർ സൗമ, കോഴിക്കോട് സെന്റ് മേരീസ്, പറക്കോട്ട് മാർ അപ്രേം, ഏഴംകുളം സെന്റ് മേരീസ്, കൊട്ടാരക്കര സെന്റ് പോൾസ്, കുണ്ടറ സെന്റ് മേരീസ്, നല്ലില സെന്റ് ജോർജ് തുടങ്ങിയ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. കൊട്ടിയം ബിഎം ഐ.ടി.സി വൈസ് പ്രിൻസിപ്പലായിരുന്നു.
സംസ്കാരം വെള്ളി രാവിലെ 10 ന് നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സഹധർമ്മിണി : മറിയാമ്മ. മക്കൾ: റവ. ഫാ പോൾ മാത്യു (നല്ലില സെന്റ് ജോർജ് പള്ളി വികാരി), സക്കറിയ മാത്യൂ (വി.എച്ച്.എസ്.എസ് വെള്ളിമൺ). മരുമക്കൾ: ശോഭ പോൾ (പ്രധാനാധ്യാപിക പഴങ്ങാലം എൽപിഎസ്), സുസൻ (അധ്യാപിക, ട്രിനിറ്റി ലൈസിയം, കൊല്ലം).
യാക്കോബായ സുറിയാനി സഭയുടെ ആദരാഞ്ജലികൾ

