
തൃശ്ശൂർ ● കുന്നുംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി ഇടവക അംഗവും തൃശൂർ സെന്റ് പീറ്റേഴ്സ് സിറിയൻ സിംഹാസന പള്ളി വികാരിയുമായ ഫാ. നിജോ തമ്പി (46) പുലിക്കോട്ടിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
ആർത്താറ്റ് സിംഹാസന പള്ളി മുൻ വികാരിയാണ്. കാലം ചെയ്ത ബന്യാമിൻ മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ സമയക്രമം:
രാവിലെ 6:00 AM : പ്രഭാത നമസ്കാരം
8:00 AM : നാലാം ക്രമം ഭവനത്തിൽ ആരംഭിക്കും.
11:00 AM : അച്ചൻ വികാരിയായി ശുശ്രൂഷ ചെയുന്ന എസ്.എൻ പാർക്ക് സെന്റ് പീറ്റേഴ്സ് പള്ളിയിലേക്കു വിലാപയാത്രയായി പുറപ്പെടും.
11:30 AM – പള്ളിയിൽ ഏഴാം ക്രമം
1:00 PM : വിലാപയാത്ര പള്ളിയിൽ നിന്നും പുറപ്പെട്ട് നഗരികാണിക്കൽ കഴിഞ്ഞ് 3:30 മണിയോടുകൂടി കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹസന പള്ളിയിൽ എത്തിച്ചേരും. തുടർന്ന് എട്ടാം ക്രമവും സമാപന ശുശ്രൂഷയും നടക്കും.
5:00 PM : കബറടക്കം

