ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാനപ്പെരുന്നാൾ ആരംഭിച്ചു

തിരുമാറാടി ● കണ്ടനാട് ഭദ്രാസനത്തിലെ കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ പ്രധാനപ്പെരുന്നാളിനും പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത കൊടിയേറ്റി.

ജനുവരി 25 ശനിയാഴ്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് പരി. ബസ്സേലിയോസ് യൽദോ ബാവായുടെ നാമത്തിലുള്ള കുരിശിൻ തൊട്ടിയുടെ കൂദാശ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ജനുവരി 26 ഞായറാഴ്ച പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. രാവിലെ 7.15 ന് പ്രഭാത പ്രാർത്ഥന, 8 ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം, നേർച്ച സദ്യ എന്നിവ നടന്നു. വൈകിട്ട് 6:30 ന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ധൂപ പ്രാർത്ഥന എന്നിവ നടന്നു.

ജനുവരി 27 തിങ്കളാഴ്‌ച രാവിലെ 7 ന് പരി. യൽദോ മോർ ബസ്സേലിയോസ് ബാവാ ചാപ്പലിൽ പ്രഭാത നമസ്ക്കാരം, വി. കുർബ്ബാന, വൈകിട്ട് 6 ന് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ, ഫ്യൂഷൻ നൈറ്റ് എന്നിവ ഉണ്ടാകും.

പ്രധാനപ്പെരുന്നാൾ ദിവസമായ ജനുവരി 28 ചൊവ്വ രാവിലെ 7.30 ന് പ്രഭാത നമസ്കാരം, അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ആശിർവാദം, ഉൽപ്പന്നലേലം, നേർച്ചസദ്യ, കൊടിയിറക്ക്, വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം തുടർന്ന് മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും.

വികാരി ഫാ. എൽദോസ് നീലനാൽ, ട്രസ്‌റ്റിമാരായ ബാബു ഞാളിപ്പറമ്പിൽ, ജോർജ് മുട്ടത്തറ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകും.

പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    പഴന്തോട്ടം മോർ ഏലിയാസ് യൂത്ത് അസ്സോസിയേഷൻ നവതി ആഘോഷ സമാപനം ഫെബ്രുവരി 12 ന്

    പഴന്തോട്ടം ● അങ്കമാലി ഭദ്രാസനത്തിലെ പഴന്തോട്ടം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന മോർ ഏലിയാസ് യൂത്ത് അസ്സോസിയേഷന്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 12 ബുധനാഴ്ച നടക്കും. നവതി ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 4 ന് പുത്തൻകുരിശ്…

    നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. മൂന്ന് നോമ്പ് പെരുന്നാൾ കൊടിയേറി 

    മണീട് ● കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വിശുദ്ധ മൂന്നു നോമ്പ് പെരുന്നാളിന് ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ജിബു ചെറിയാൻ കൊച്ചുപുത്തൻപുരയിൽ, സഹവികാരി ഫാ. ജിനോ…