പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സുരക്ഷിതമായി ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നു

പുത്തന്‍കുരിശ് ● സിറിയായിലെ സ്ഥിതി ഗതികള്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ സഭാ മക്കളോടൊപ്പം ആയിരിപ്പാന്‍ മലങ്കരയിലെ അപ്പോസ്‌തോലിക സന്ദര്‍ശനം വെട്ടിച്ചുരുക്കി സിറിയായിലേക്ക് യാത്ര തിരിച്ച ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സുരക്ഷിതമായി ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നു.  

ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട പരിശുദ്ധ ബാവ ദുബായ് വഴി  ലബനോനില്‍ എത്തിച്ചേരുകയും അവിടെ നിന്ന് റോഡു മാര്‍ഗം ഇന്ന് ഉച്ചയ്ക്ക് 12.00 മണിയോടെയാണ് ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നത്. 

ഇപ്പോള്‍ ദമാസ്‌ക്കസിലെ സ്ഥിതിഗതികള്‍ ശാന്തമായിരിക്കുന്നതായി പരി. പിതാവ് അറിയിച്ചു. തന്റെ സന്ദര്‍ശന വേളയില്‍ മലങ്കര സഭാ മക്കളും, കേരള ജനത മുഴുവനും, ഭാരതവും നല്‍കിയ സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും പരി. പാത്രിയര്‍ക്കീസ് ബാവ നന്ദി പറഞ്ഞു. സിറിയായിലെയും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെയും ജനങ്ങളെ തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് പരി. പിതാവ് അറിയിച്ചു.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…