ശ്രേഷ്ഠ ബാവായുടെ 32-ാം ഓർമ്മ ദിനം ആചരിച്ചു; ബാവായുടെ സന്നിധിയിൽ വിശ്വാസി സമൂഹം

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 32-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 1 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 7.30 ന് ആരംഭിച്ച
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു.
കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും
വന്ദ്യ ബർശീമോൻ റമ്പാൻ, വന്ദ്യ ഏലിയാ റമ്പാൻ എന്നിവർ സഹ കാർമികത്വവും വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു.

തുടര്‍ന്ന് 9.30 മണി മുതല്‍ സഭയിലെ എല്ലാ ദയറാ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ പകൽ ധ്യാനവും അനുസ്മരണ പ്രാർത്ഥനകളും നടന്നു. വന്ദ്യ റമ്പാച്ചന്മാരും ദയറാ പട്ടക്കാരും ബഹു. സിസ്റ്റേഴ്സും സംബന്ധിച്ചു. ഉച്ചയക്ക് 12.00 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു.

വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോര്‍ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യുസ്, മോർ തീമോത്തിയോസ് മാത്യുസ് എന്നീ മെത്രാപ്പോലീത്താമാരും, വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…