ശ്രേഷ്ഠ ബാവായുടെ 28-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ ചൈതന്യത്തിൽ ദൈവാലയം

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 28-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 27 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ്  കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക്  ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ ഗീവര്‍ഗ്ഗീസ് കൊറ്റാലില്‍  കോറെപ്പിസ്‌ക്കോപ്പ, ഫാ. ഡോ. ജ്യോതിസ് പോത്താറ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. 

തുടര്‍ന്ന് 9.30 മണി മുതല്‍ സെന്റ് ജോണ്‍സ് മിഷന്‍, അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം എന്നിവയുടെ  നേതൃത്വത്തില്‍  പ്രാര്‍ത്ഥന നടത്തപ്പെട്ടു.  ഉച്ചയക്ക് 12.00 മണിയ്ക്ക്  ഉച്ചനമസ്‌ക്കാരം നടന്നു.

വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍  അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്,  അഭി. യാക്കോബ് മോര്‍ അന്തോണിയോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…