ശ്രേഷ്ഠ ബാവായുടെ 19-ാം ഓർമ്മ ദിനം ആചരിച്ചു; തൃശ്ശൂർ ഭദ്രാസനം നേതൃത്വം നൽകി

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന കാതോലിക്ക ബാവായുടെ 19-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 18 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തൃശ്ശൂര്‍ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ചാലിശ്ശേരി വന്ദ്യ യാക്കോബ് കോറെപ്പിസ്‌ക്കോപ്പ, ഫാ. ജേക്കബ് കക്കാട്ടില്‍, ഫാ. എല്‍ദോ ജോയി മഴുവഞ്ചേരി പറമ്പത്ത് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. വൈദീകരും, സഭാ ഭാരവാഹികളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.

തുടര്‍ന്ന് 9.30 മണി മുതല്‍ തൃശൂര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.

വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

    Leave a Reply

    Your email address will not be published. Required fields are marked *