കണ്ണൂർ ● ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന് കീഴിലുള്ള കേളകം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നിന്ന് തുടക്കമായി.
ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 5 മണിക്ക് 9 അംഗങ്ങൾ അടങ്ങുന്ന തീർത്ഥയാത്ര സംഘത്തെ പള്ളി വികാരി ഫാ. വർഗീസ് കാവനാട്ടേൽ പ്രാർത്ഥിച്ച് ആശിർവദിച്ച് യാത്രയാക്കി. 12 ദിവസം കൊണ്ട് 450 കിലോമീറ്റർ കാൽനടയായി സംഘം പരിശുദ്ധന്റെ കബറിടത്തിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് എത്തിച്ചേരും.
കണ്ണൂർ ജില്ലയിലെ കേളകത്ത് നിന്നും ആരംഭിക്കുന്ന കാൽനട തീർത്ഥയാത്ര
പുതുശ്ശേരി കടവ്, ചിപ്പിലിതോട്, തോട്ടുമുക്കം, മഞ്ചേരി, പട്ടാമ്പി, അത്താണി, മറ്റൂർ, തൃക്കളത്തൂർ, ചോരക്കുഴി, നീലിമംഗലം, തിരുവല്ല വഴിയാണ് മഞ്ഞനിക്കരയിൽ എത്തിച്ചേരുന്നതെന്ന് കൺവീനർ അജി ജേക്കബ് തേപ്പാല (9495977495), പാപ്പച്ചൻ നാരുവേലിൽ കേളകം (9446533803) എന്നിവർ അറിയിച്ചു.



