വിശുദ്ധിയുടെയും പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളുടെയും ആത്മീയശോഭയിൽ മഞ്ഞിനിക്കര ദയറ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിലും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സാന്നിദ്ധ്യത്തിലും പരിശുദ്ധ മോറാൻ്റെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി






























