
തൃപ്പൂണിത്തുറ ● കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 60-ാം വാർഷികവും ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും തെക്കൻപറവൂർ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്നു.
അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സക്കറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. വനിതാ സമാജം നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ശ്രേഷ്ഠ ബാവാ നിർവ്വഹിച്ചു. . വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനസഹായ വിതരണം കെ. ബാബു എം.എൽ.എ നിർവ്വഹിച്ചു. ശ്രേഷ്ഠ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി
ഫാ. മനോജ് തുരുത്തേൽ, ഫാ. കുര്യാക്കോസ് കടവുംഭാഗം, ഫാ. കുര്യാക്കോസ് പുതിയാപറമ്പത്ത്, ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി, ജിസ്മോൻ തോമസ്, സജിൽ കുര്യാക്കോസ്, ഷിജു ലാൽ, ശലോമി രാജൻ, അമ്മിണി മാത്യു, മേരികുട്ടി പീറ്റർ, ഷീബ ഷാജി, മെർലി സാബു എന്നിവർ പ്രസംഗിച്ചു.






